സർക്കാർ ഉത്തരവുകൾ
റിബിൾഡ് കേരളം പദ്ധതിയിൽ വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾക്ക് ഭരണാനുമതി നൽകികൊണ്ടുള്ള ഉത്തരവ് - വനം വകുപ്പ്
റിബിൾഡ് കേരളം പദ്ധതിയിൽ വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾക്ക് ഭരണാനുമതി നൽകികൊണ്ടുള്ള ഉത്തരവ് - മത്സ്യ ബന്ധന വകുപ്പ്
റിബിൾഡ് കേരളം പദ്ധതിയിൽ വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾക്ക് ഭരണാനുമതി നൽകികൊണ്ടുള്ള ഉത്തരവ് - തദ്ദേശ സ്വയംഭരണ വകുപ്പ്
റിബിൾഡ് കേരളം പദ്ധതിയിൽ വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾക്ക് ഭരണാനുമതി നൽകികൊണ്ടുള്ള ഉത്തരവ് - കുടുംബശ്രീ
റിബിൾഡ് കേരളം പദ്ധതിയിൽ വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾക്ക് ഭരണാനുമതി നൽകികൊണ്ടുള്ള ഉത്തരവ് - ജൈവ വൈവിധ്യ ബോർഡ്
റിബിൾഡ് കേരളം പദ്ധതിയിൽ വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾക്ക് ഭരണാനുമതി നൽകികൊണ്ടുള്ള ഉത്തരവ് - മൃഗസംരക്ഷണ വകുപ്പ്
റിബിൾഡ് കേരളം പദ്ധതിയിൽ വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾക്ക് ഭരണാനുമതി നൽകികൊണ്ടുള്ള ഉത്തരവ് - മൃഗസംരക്ഷണ വകുപ്പ്
റിബിൾഡ് കേരളം പദ്ധതിയിൽ വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾക്ക് തത്വത്തിൽ അംഗീകരിച്ച ഉത്തരവ് - പൊതുമരാമത്തു , മത്സ്യ ബന്ധനം , വനം , ഗതാഗതം , കുടുംബശ്രീ
റിബിൾഡ് കേരളം പദ്ധതിയിൽ വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾക്ക് തത്വത്തിൽ അംഗീകരിച്ച ഉത്തരവ് - ജൈവ വൈവിധ്യ ബോർഡ് , ക്‌ളീൻ കേരള കമ്പനി , ജലവിഭവ വകുപ്പ് , മൃഗസംരക്ഷണം , റെവന്യൂ .
റിബിൾഡ് കേരളം പദ്ധതിയിൽ വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾക്ക് തത്വത്തിൽ അംഗീകരിച്ച ഉത്തരവ് - നമ്മൾ നമുക്കായി ക്യാമ്പയിൻ , കൃഷി വകുപ്പ് ,മത്സ്യ ബന്ധനം, മാപ്പത്തോൺ>
റിബിൾഡ് കേരളം പദ്ധതിയിൽ വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾ അംഗീകരിച്ച ഉത്തരവ്.
പഠനങ്ങൾ
ഫിഷറീസ് മേഖലയിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന പഠനങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു
കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയിൽ നടത്തിയ പഠനങ്ങളുടെ സാദ്ധ്യതയെക്കുറിച്ച് അഭിപ്രായം ക്ഷണിക്കുന്നു
പ്രോഗ്രാം മാനേജ്‌മന്റ് കോൺസൾട്ടന്റിനായുള്ള താല്പര്യപത്രം സമർപ്പിച്ചതിന്റെ പരിശോധനാ ഫലം
ഡെവലപ്മെൻറ് പാർട്നെഴ്‌സ് കോൺക്ലേവ് ജൂലൈ 15 ഉച്ചകഴിഞ്ഞു മുന്ന് മുതൽ 5.30 വരെ. കോവളം ലീല ഹോട്ടലിൽ. മുഖ്യമന്ത്രിയുടെ അവതരണം 3.30
കേരള പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള നമ്മുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഈ കോണ്‍ക്ലേവില്‍ അവതരിപ്പിക്കാനും അതിനാവശ്യമായ തുക വിവിധ വികസന പങ്കാളികളില്‍ നിന്നും നേടിയെടുക്കാനും ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
World Bank, Asian Development Bank (ADB), KFW Bankengruppe (KFW), Japan International Cooperation Agency (JICA), Department of International Development (DiFD), French Development Agency-AFD, United Nations Development Program, German Development Aid- GIZ, Housing and Urban Development Cooperation (HUDCO), Rural Infrastructure Development Fund (RIDF), and New Development Bank തുടങ്ങിയ ദേശീയ അന്തര്‍ദേശീയ വികസന പങ്കാളികള്‍ പ്രസ്തുത കോണ്‍ക്ളേവില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഈ സ്ഥാപനങ്ങളുമായി മേഖലകള്‍ തിരിച്ചുള്ള ധനകാര്യ ചര്‍ച്ചകള്‍ ഈ കോണ്‍ക്ളേവില്‍ നടക്കും. ഇതിലൂടെ പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഏതൊക്കെ മേഖലകളില്‍ സാധ്യമായ വിഭവസമാഹരണവും സാങ്കേതിക സഹായവും ലഭ്യമാക്കാനാകുമെന്ന കാര്യങ്ങളില്‍ ബന്ധപ്പെട്ട പങ്കാളികളുമായുള്ള ചര്‍ച്ചകള്‍ക്കു ഈ കോണ്‍ക്ളേവ് തുടക്കം കുറിക്കും.
കേരള പുനർനിർമ്മാണ പദ്ധതിക്ക് ലോകബാങ്കിൽ നിന്നും 1726 കോടി രൂപയുടെ ധനസഹായം
പ്രളയാനന്തരകേരളത്തിന്റെ പുനർനിർമ്മാണത്തിനായി 'ക്ലൈമറ്റ് റിസിലിയൻസ് പ്രോഗ്രാ'മിലൂടെ ലോകബാങ്കിൽ നിന്നും 1726 കോടി രൂപയുടെ ധനസഹായം ലഭിക്കും. ധനസഹായത്തിനായുള്ള കരാറിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളും ലോകബാങ്കും ഒപ്പുവച്ചു. സംസ്ഥാന പങ്കാളിത്തത്തോടെയുള്ള ലോകബാങ്കിന്റെ ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണിത്. കേന്ദ്ര സർക്കാരിന് വേണ്ടി സാമ്പത്തിക കാര്യ വകുപ്പ്് അഡീഷണൽ സെക്രട്ടറി സമീർ കുമാർ ഖാരെയും കേരളത്തിന് വേണ്ടി ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയും ലോകബാങ്കിനു വേണ്ടി കൺട്രി ഡയറക്ടർ ജുനൈദ് അഹമ്മദും കരാറിൽ ഒപ്പുവച്ചു.
പ്രളയം കേരളത്തിലെ ആറിലൊന്ന് വിഭാഗം ജനങ്ങളെ സാരമായി ബാധിച്ചു. അടിസ്ഥാനസൗകര്യങ്ങളും വസ്തുവഹകളും നശിക്കുകയും ലക്ഷക്കണക്കിന് മനുഷ്യരുടെ ഉപജീവനമാർഗ്ഗങ്ങൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപജീവനമാർഗ്ഗങ്ങൾ ഒരുക്കുന്നതിനും സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ-ധനകാര്യ ശേഷികൾ ശക്തിപ്പെടുത്തുന്നതിനുമാണ് ഊന്നൽ നൽകുന്നത്. ജല വിതരണത്തിനുള്ള അടിസ്ഥാന ശൃംഖല മെച്ചപ്പെടുത്തുക, കാർഷിക മേഖലയുടെ പുനരുജ്ജീവനവും കാർഷിക വിളകൾക്കുള്ള ഇൻഷുറൻസ് മെച്ചപ്പെടുത്തലും, സുസ്ഥിരമായ റോഡ് ശൃംഖലയുടെ പുനർനിർമ്മാണം, അതീവ അപകട സാധ്യതാമേഖലയിലെ ഭൂപ്രകൃതിയുടെ കൃത്യമായ വിവരശേഖരണം, സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക ശേഷിയുടെ മെച്ചപ്പെടുത്തൽ തുടങ്ങിയവയും സാമ്പത്തിക സഹായത്തിലൂടെ ലക്ഷ്യമിടുന്നു. പദ്ധതിയിലൂടെയുള്ള സാമ്പത്തിക പിന്തുണ കൂടുതൽ സാമ്പത്തിക വിഭവങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം വികസനപ്രവർത്തനങ്ങളിലേക്ക് മറ്റ് പങ്കാളികളെ ലഭിക്കുന്നതിനും ആഗോള തലത്തിൽ നടന്നുവരുന്ന മികച്ച മാതൃകകൾ സ്വായത്തമാക്കുന്നതിനും സഹായിക്കുമെന്ന് ലോകബാങ്ക് ഇന്ത്യയുടെ ടാസ്‌ക് ടീം ലീഡർ ബാലകൃഷ്ണ മേനോൻ പറഞ്ഞു.